ചാത്തമംഗലത്ത് കാർഷിക മേഖലക്ക് ഊന്നൽ

ചാത്തമംഗലം: ഗ്രാമ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് എം. സുഷമ അവതരിപ്പിച്ച ജെൻഡർ ബജറ്റിൽ കാർഷികമേഖലക്ക് ഊന്നൽ. 32,16,14,737 രൂപ വരവും 31,02,80,495 രൂപ ചെലവും 1,13,34,242 രൂപ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ബജറ്റ് ചർച്ചയിൽ മെംബർമാരായ മൊയ്തു ശിവദാസൻ, അബ്ദുറഹ്മാൻകുട്ടി, ഇ.പി. വത്സല, ഹക്കീം മാസ്റ്റർ, വിശ്വൻ, പ്രീതി, ശ്രീജ, ജയപ്രകാശൻ, സതീദേവി എന്നിവർ പങ്കെടുത്തു. സെക്രട്ടറി രജനി സ്വാഗതവും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പുഷ്പ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT