സമ്മാന വിതരണം

കോഴിക്കോട്​: ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ജില്ലയിലെ കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധയിനം മത്സരങ്ങളുടെ സമ്മാനദാനം വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പ്രബന്ധരചന, ചിത്രരചന, പ്രസംഗം, ദേശഭക്തി ഗാനം, ക്വിസ് തുടങ്ങിയ മത്സരങ്ങളുടെ ഫലപ്രഖ്യാപനവും സമ്മാനദാനവും നടന്നു. ജില്ല സബ് ജഡ്ജും ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി. ഷൈജല്‍ സമ്മാന വിതരണം നടത്തി. ജില്ല വനിത-ശിശുവികസന ഓഫിസര്‍ അബ്ദുൽബാരി, ജൂനിയര്‍ സൂപ്രണ്ട് സുനീഷ്, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടുമാരായ നിഷ മോള്‍, റഷീദ്, കൗണ്‍സലര്‍ മുഹ്‌സിന്‍, മഹിള ശക്തികേന്ദ്ര ടീം തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.