കോഴിക്കോട്: അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കാലിക്കറ്റിന് വിജയത്തുടക്കം. സർവകലാശാല ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ടീം എൽ.എൻ.ഐ.പി.ഇ ഗ്വാളിയോറിനെ 47-20 എന്ന സ്കോറിന് കീഴടക്കി. മറ്റൊരു കളിയിൽ സേലം പെരിയാർ സർവകലാശാല രാജസ്ഥാനിലെ പസഫിക് സർവകലാശാലയെ 30-20 ന് തോൽപിച്ചു. മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ അമീൻ ചേലാട്ട് മുഖ്യാതിഥിയായി. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, ഡോ. ജി. റിജുലാൽ, യൂജിൻ മൊറേലി , കായിക വകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു. നാല് മേഖലകളിൽ നിന്ന് 16 ടീമുകൾ നാല് ഗ്രൂപ്പുകളായി ലീഗ് അടിസ്ഥാനത്തിൽ മത്സരിക്കും. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന രണ്ടു ടീമുകൾ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് യോഗ്യത നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.