കോഴിക്കോട്: ഐ.എൻ.എൽ എന്ന ആദർശ രാഷ്ട്രീയ പ്രസ്ഥാനത്തെ സ്വന്തം ലാഭതാൽപര്യങ്ങൾക്കായി കമ്പനിയാക്കാൻ ഒരുവിഭാഗം ശ്രമിക്കുന്നുണ്ടെന്നും അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്‍റ് പ്രഫ. എ.പി. അബ്ദുൽ വഹാബ്. ഐ.എൻ.എൽ വഹാബ് വിഭാഗം സംസ്ഥാന പ്രതിനിധി സമ്മേളനം മുതലക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.എല്ലിനെ തകർക്കാൻ ഒരു രാഷ്ട്രീയ കശ്മലനും സാധ്യമല്ല. പാർട്ടിയെ വിലപേശി വിൽക്കാമെന്ന് കരുതി അച്ചാരം വാങ്ങിയ യൂദാസുകൾ, ആരും തിരിഞ്ഞുനോക്കാനില്ലാത്ത കാലത്ത് ഈ പാർട്ടിയെ നെഞ്ചോടുചേർത്ത് വളർത്തിയവരിവിടെയുണ്ടെന്ന് ഓർക്കണം. ലീഗ് രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പിയെപ്പോലെ സമുദായത്തെ മറയാക്കുകയാണ്. പൗരത്വ, ഹിജാബ് വിഷയങ്ങളിലൊന്നും കോൺഗ്രസിന് നിലപാടില്ല. കെ-റെയിലിന് തുരങ്കം വെക്കുന്നവർ വഴിമുടക്കികളാണെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ്, എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി സലിം മടവൂർ, ജനതാദൾ പ്രതിനിധി അഡ്വ. സഫറുള്ള, കേരള കോൺഗ്രസ് എം നേതാവ് ഫിറോസ്, പാർട്ടിയിലേക്ക് തിരിച്ചുവന്ന കെ.പി. ഇസ്മയിൽ, ഐ.എൻ.എൽ ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ, സെക്രട്ടേറിയറ്റ് അംഗം എൻ. കെ. അബ്ദുൽ അസീസ്, ഒ.പി.ഐ. കോയ, അഡ്വ. മനോജ് സി. നായർ, ശർമദ് ഖാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.