ചാത്തമംഗലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽ മഴയിലും കാറ്റിലും കൃഷിനാശം. ചൂലൂർ സങ്കേതം ഭാഗത്ത് നെൽകൃഷി നശിച്ചു. കൊയ്ത്തിന് പാകമായ നെൽകൃഷിയാണ് നശിച്ചത്. വയലിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ നെൽക്കതിരുകൾ വെള്ളത്തിൽ മറിഞ്ഞുവീഴുകയായിരുന്നു. മതിലകത്ത് പറമ്പിൽ മുഹമ്മദ് ശരീഫിന്റെ രണ്ടര ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. ജോലിക്കാരെ കിട്ടാത്തതാണ് കൊയ്തെടുക്കാൻ വൈകാൻ കാരണം. സമീപ വയലുകളിലും പലരുടെയും നെൽകൃഷി നശിച്ചിട്ടുണ്ട്. കാറ്റിൽ വാഴകളും വ്യാപകമായി നിലംപൊത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.