കടയിൽ തീപിടിത്തം

കോഴിക്കോട്‌: വാഹനങ്ങളുടെ മീറ്റർ അറ്റകുറ്റപ്പണി നടത്തുന്ന ഈസ്റ്റ്‌ നടക്കാവിലെ കാലിക്കറ്റ്‌ മീറ്റർ സർവിസ്‌ കടയിലെ വൈദ്യുതി ഉപകരണങ്ങൾക്ക്‌ തീപിടിച്ചു. കടയിൽ സൂക്ഷിച്ചിരുന്ന ബാറ്ററിയിൽനിന്നുള്ള ഷോർട്ട്‌ സർക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണം. രാത്രി 7.20നാണ്‌ സംഭവം. കടയിൽനിന്ന്‌ പുക ഉയരുന്നതറിഞ്ഞ്‌ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്‌ ബീച്ച്‌ അഗ്നിരക്ഷ നിലയത്തിൽനിന്ന്‌ ഒരു യൂനിറ്റെത്തി തീയണച്ചു. സ്‌റ്റേഷൻ ഓഫിസർ പി. സതീഷ്‌, വി. ബാബു, പി. ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ തീയണച്ചത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.