വേനൽമഴ: കടയിൽ വെള്ളം കയറി

മുക്കം: വേനൽമഴയിൽ നോർത്ത് കാരശ്ശേരിയിൽ കടയിൽ വെള്ളം കയറി. സിമൻറയൺ എന്ന കടയിലാണ് വെള്ളിയാഴ്ച വൈകീട്ട് പെയ്ത മഴയിൽ വെള്ളം കയറി വൻ നഷ്ടമുണ്ടായത്. ഇൻവെർട്ടറും മറ്റു അനുബന്ധ ഉപകരണങ്ങളും 60 ചാക്ക് സിമന്റും നശിച്ചിട്ടുണ്ട്. നെല്ലിക്കാപ്പറമ്പ് സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സ്ഥാപനത്തിൽ വെള്ളം കയറുന്നത്. സംസ്ഥാനപാത നവീകരണത്തെ തുടർന്ന് ഈ ഭാഗത്ത് റോഡ് ഉയർന്നതോടെയാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.