ബാലുശ്ശേരി: വേനൽ കടുത്തതോടെ കോട്ട നടപ്പുഴ വറ്റിത്തുടങ്ങി. ബാലുശ്ശേരി - പനങ്ങാട് പഞ്ചായത്തുകളുടെ മുഖ്യ ജല സ്രോതസ്സായ മഞ്ഞപ്പുഴയുടെ പ്രധാന കൈപ്പുഴയാണ് കോട്ടനടപ്പുഴ. കോട്ട നടവയലിലെ നെൽകൃഷിക്കും പച്ചക്കറി കൃഷിക്കും ആവശ്യമായ വെള്ളം ലഭ്യമായിരുന്നത് കോട്ട നടപ്പുഴയിൽ നിന്നാണ്. കോട്ട നടപ്പുഴയിൽ തടയണ നിർമിച്ചിട്ടുണ്ടെങ്കിലും കനത്ത വെയിലിൽ വെള്ളം വറ്റിയ നിലയിലാണ്. കാക്കാ കുനി ഭാഗത്തെ തടയണ തകർന്നതിനാൽ കൃഷിക്ക് ആവശ്യമായ വെള്ളവും കിട്ടാത്ത അവസ്ഥയിലാണ്. ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കുളിക്കാനും കാൽ കഴുകാനും താൽക്കാലിക ബണ്ട് കെട്ടി അൽപം വെള്ളം കെട്ടി നിർത്തിയിട്ടുണ്ട്. വേനൽ മഴ ചാറി പോയതല്ലാതെ നിലം നനക്കാൻ പോലും കിട്ടിയിട്ടില്ല. വേനൽ ഇനിയും കടുത്താൽ കോട്ട നടവയലിലെ നെൽകൃഷിയും പച്ചക്കറി കൃഷിയും വെള്ളം കിട്ടാതെ നശിക്കുന്ന സ്ഥിതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.