ഫറോക്ക്: സാമൂഹിക -സാംസ്കാരിക രംഗത്ത് അരനൂറ്റാണ്ടും സാഹിത്യ മേഖലയിൽ 25 വർഷവും പിന്നിട്ട ശശിധരൻ ഫറോക്കിന് ചെറുവണ്ണൂർ യങ്സ്റ്റേർസ് അസോസിയേഷന്റെയും വായനക്കൂട്ടം ഫറോക്കിന്റെയും നേതൃത്വത്തിൽ പൗരസ്വീകരണവും ആദരവും സംഘടിപ്പിച്ചു. ആഗ്നേയ് ബോബിയുടെ സ്വാഗതഗീതത്തോടെ ആരംഭിച്ച ചടങ്ങ് മുൻ എം.എൽ.എ വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. അജിത്കുമാർ പൊന്നേംപറമ്പത്ത് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി എൻ.സി. അബ്ദുൽ റസാഖ് ഉപഹാര സമർപ്പണം നടത്തി. സ്വാതന്ത്ര്യസമര സേനാനി പി. വാസു അനുഗ്രഹഭാഷണവും ടി. ശിവദാസൻ ആദരപത്ര സമർപ്പണവും നടത്തി. ശശിധരൻ ഫറോക്കിന്റെ 20ാമത് കൃതി 'നന്മ പൂക്കുന്നിടം' ഫാ. ജിജു പള്ളിപ്പറമ്പിൽ, ശിഹാബ് പള്ളിക്കാവിലിനു നൽകി പ്രകാശനം ചെയ്തു. യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ സംസ്ഥാന ചെയർമാൻ എം. അബൂബക്കർ, അഡ്വ. മാത്യു കട്ടിക്കാനം, യങ്സ്റ്റേഴ്സ് ജനറൽ സെക്രട്ടറി ടി. സജിത്കുമാർ, വായനക്കൂട്ടം ഫറോക്ക് ജന. സെക്രട്ടറി വിജയകുമാർ പൂതേരി എന്നിവർ സംസാരിച്ചു. കലാസാംസ്കാരിക സാമൂഹിക രംഗത്തെ പുതിയ കാഴ്ചപ്പാടുകൾ എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ച സമ്മേളനം പി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എ. ബഷീർ അധ്യക്ഷത വഹിച്ചു. ------------------ filenameClfrk291 ശശിധരൻ ഫറോക്കിന്റെ 'നന്മ പൂക്കുന്നിടം' ഫാ. ജിജു പള്ളിപ്പറമ്പിൽ, ശിഹാബ് പള്ളിക്കാവിലിനുനൽകി പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.