സോളിഡാരിറ്റി കേഡർ കോൺഫറൻസ് ഇന്ന്

കോഴിക്കോട്: 'വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം, വിമോചനത്തിന്റെ പാരമ്പര്യം' തലക്കെട്ടിൽ മേയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ല കേഡർ കോൺഫറൻസ് ശനി, ഞായർ ദിവസങ്ങളിൽ കുറ്റ്യാടി കുല്ലിയത്തുൽ ഖുർആൻ കാമ്പസിൽ നടക്കും. ഖുർആൻ പണ്ഡിതൻ ബഷീർ മുഹിയുദ്ദീന്‍റെ ഖുർആൻ ദർസോടെ ആരംഭിക്കുന്ന കോൺഫറൻസ് സംസ്ഥാന സെക്രട്ടറി ഡോ. അലിഫ് ശുക്കൂർ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‍ലാമി ശൂറ അംഗം ടി. മുഹമ്മദ് വേളം പഠനക്ലാസ് നയിക്കും. വ്യത്യസ്തമായ സർഗാവിഷ്കാരങ്ങളും വേദിയിൽ അരങ്ങേറും. ഞായറാഴ്ച രാവിലെ ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂർ പതാക ഉയർത്തും. വിവിധ സെഷനുകളിലായി സംസ്ഥാന സെക്രട്ടറിമാരായ ഒ.കെ. ഫാരിസ്, ഷബീർ കൊടുവള്ളി, ജമാഅത്തെ ഇസ്‍ലാമി ജില്ല പ്രസിഡന്റ് ടി. ശാക്കിർ വേളം, സിറ്റി പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് അൻവർ കോട്ടപ്പള്ളി, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് മുനീബ് എലങ്കമൽ, ബഷീർ മുഹിയുദ്ദീൻ, നൂഹ് ചേളന്നൂർ തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.