ബി.ജെ.പി ജില്ല പ്രസിഡന്‍റിൽനിന്ന്​ പൊന്നാട: ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണം -സി.പി.എം

കോഴിക്കോട്​: ആർ.എസ്​.എസുകാരുടെ ഭാരത് മാതാ കീ ജയ് വിളികൾക്കിടയിൽ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ അണിയിച്ച പൊന്നാട ഏറ്റുവാങ്ങിയ മുസ്​ലിം ലീഗ് നേതാവ് ടി.ടി. ഇസ്​മയിലിന്‍റെ നടപടിയിൽ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം ജില്ല സെക്ര​ട്ടേറിയറ്റ്. മുസ്‍ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രചാരണവും വംശീയ ഉന്മൂലനവും ലക്ഷ്യമായി സ്വീകരിച്ച സംഘ്പരിവാർ നേതാക്കളൊരുക്കിയ വേദിയിൽ ലീഗ് നേതാവ് ആദരിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നതിന് മറുപടി പറയാൻ ലീഗ് നേതൃത്വത്തിന് ബാധ്യതയുണ്ടെന്ന് പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.