ഹിന്ദി സാക്ഷരത പദ്ധതിക്ക് തുടക്കം

ചേളന്നൂർ: ഗ്രാമപഞ്ചായത്തിലെ മുഴുവൻ പേരെയും ഹിന്ദി പഠിപ്പിക്കാൻ പദ്ധതിയൊരുങ്ങി. സമ്പൂർണ ഹിന്ദി സാക്ഷരത പദ്ധതിക്കാണ് പഞ്ചായത്തിൽ തുടക്കമായത്. വനം വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് മദനൻ സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രശാന്ത് കുമാറിന് നൽകി ലോഗോ പ്രകാശനം ചെയ്തു. പദ്ധതി ജനറൽ കൺവീനർ ശശികുമാർ ചേളന്നൂർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ പി.കെ. കവിത, പഞ്ചായത്തംഗങ്ങളായ എൻ. രമേശൻ, ടി. വത്സല, ജനകീയാസൂത്രണ പദ്ധതി ഉപാധ്യക്ഷൻ കെ.പി. രമേഷ് കുമാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ ടി.പി. ബിനിഷ, അക്കാദമിക് കമ്മിറ്റി കൺവീനർ പി. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.