പെരുമണ്ണ: പുത്തൂർമഠം എ.എം.യു.പി സ്കൂൾ എൽ.എസ്.എസ് -യു.എസ്.എസ് വിജയികൾക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും 'ജ്യോതിർഗമയ 2022' അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ടി.എ. സലാം അധ്യക്ഷതവഹിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് എക്‌സൈസ് പ്രിവന്റിവ് ഓഫിസർ സന്തോഷ് ചെറുവോട്ട് നേതൃത്വം നൽകി. കെ.സി. ശരീഫ്, കെ.ആർ. ഷീല, പി.പി. നജീമ, പി. സുലൈഖ, കെ. സുധ, നസീറാബി, വി.കെ. വിപിൻ, പി.എം. ഷെരീഫ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ. നന്ദകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.