പാലിയേറ്റിവ് കുടുംബ സംഗമം

എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 'സസ്നേഹം' പാലിയേറ്റിവ് കുടുംബസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്റി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഡോ. ഹൈഫ മൊയ്തീൻ, ടി.എം. രാധാകൃഷ്ണൻ, കെ.കെ. ജബ്ബാർ, മംഗലങ്ങാട്ട് മുഹമ്മദ്, പ്രിയങ്ക കരുഞ്ഞിയിൽ. കെ. സജിത, കെ.കെ. മജീദ്, ജസ്ന, സി.എം. ഖാലിദ്, നസീമ ജമാലുദ്ദീൻ, വി.പി. അഷ്റഫ്. വഹീദ, സാജിദത്ത്, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ഷുക്കൂർ, സിനി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു. കൊടുവള്ളി: മുനിസിപ്പൽ മുസ്‍ലിം ലീഗ് പൂക്കോയ തങ്ങൾ ഹോസ്പീസ് രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന സ്നേഹ സംഗമം ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. വി.കെ. അബ്ദുഹാജി അധ്യക്ഷത വഹിച്ചു. നവാസ് പാലേരി മുഖ്യപ്രഭാഷണം നടത്തി. കെ.കെ.എ. കാദർ, വി. സിയ്യാലി ഹാജി, അലി മാനിപുരം, വെള്ളറ അബ്ദു, ഷാനവാസ് ഇമ്മാരത്തയിൽ, ടി.പി. മുഹമ്മദ്, എ.പി. മജീദ്, ഒ. ഉസ്സയിൻ, ടി.പി. നാസർ, ശംസുദ്ദീൻ കളത്തിങ്ങൽ, ടി. മൊയ്തീൻ കോയ, എം. നസീഫ്, എൻ.കെ. മുഹമ്മദലി, ഒ.പി. മജീദ്, ഷാനവാസ് തെറ്റുമ്മുൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.