പിഎച്ച്.ഡി. പ്രവേശനവിലക്കില്ലെന്ന്​ സര്‍വകലാശാല

കോഴിക്കോട്​: കാലിക്കറ്റ് സര്‍വകലാശാലയില്‍ പിഎച്ച്.ഡി പ്രവേശനത്തിന്​ വിലക്കില്ലെന്ന്​ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. ബേബി ഷാരി അറിയിച്ചു. വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് മാത്രമേ നിയമാനുസരണം പ്രവേശനം സാധ്യമാകൂ. പൊതുവായി അറിയിപ്പ് നല്‍കിയതിലേക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. കോളജുകളില്‍ പുതിയ ഗവേഷണ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്രങ്ങളുടെ സൗകര്യം പരിഗണിച്ച് അവക്ക് അനുമതി നല്‍കും. സ്‌കൂള്‍ അധ്യാപകര്‍ക്ക് പാർട്ട്ടൈം പിഎച്ച്.ഡി. പ്രവേശനം നല്‍കുന്നതിന് ഗവേഷണ കൗണ്‍സിലും അക്കാദമിക് കൗണ്‍സിലും അനുമതി നല്‍കിയിട്ടുണ്ട്. ഇനിയുള്ള ഒഴിവുകളിലേക്ക് ഇവര്‍ക്ക് കൂടി അപേക്ഷിക്കാനാകുമെന്നും ഡോ. ബേബി ഷാരി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT