റേഷന്‍ കാര്‍ഡ്: അമിത നിരക്ക്​ ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

റേഷന്‍ കാര്‍ഡ് പി.വി.സി, പ്ലാസ്റ്റിക് കാർഡ് രൂപത്തില്‍ പ്രിന്റെടുക്കാൻ അക്ഷയ കേന്ദ്രത്തിന് നല്‍കേണ്ടത് 65 രൂപമാത്രം കോഴിക്കോട്​: പി.വി.സി റേഷന്‍ കാര്‍ഡ് എന്ന പേരില്‍ സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവ അമിത നിരക്ക്​ ഈടാക്കി പേപ്പര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടതായി ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. അമിത നിരക്ക്​ വാങ്ങിയാൽ കര്‍ശന നടപടി സ്വീകരിക്കും. പി.വി.സി റേഷന്‍ കാർഡ് പദ്ധതി സംസ്ഥാനത്തൊട്ടാകെ 2021 നവംബർ രണ്ടിന് ആരംഭിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ഉപയോഗിച്ചുവരുന്ന പുസ്തക രൂപത്തിലുള്ള റേഷന്‍ കാർഡ്, ലാമിനേറ്റ് ചെയ്‌തെടുക്കുന്ന ഇ-റേഷന്‍ കാർഡ് എന്നിവയുടെ സാധുതയും ഉപയോഗവും ഇല്ലാതാവുന്നില്ല. പി.വി.സി റേഷന്‍ കാര്‍ഡുകള്‍ ആവശ്യമുള്ളവര്‍ക്ക് അക്ഷയ, സിറ്റിസണ്‍ ലോഗിന്‍ മുഖേന പി.ഡി.എഫ് ഡോക്യുമെന്റ് പ്രിന്റ് എടുത്ത് ഉപയോഗിക്കാം. പി.വി.സി, പ്ലാസ്റ്റിക് കാർഡ് രൂപത്തില്‍ പ്രിന്റ് എടുക്കുന്നതിന് സർവിസ് ചാര്‍ജും പ്രിന്റിങ് ചാര്‍ജും ഉള്‍പ്പെടെ 65 രൂപയാണ് അക്ഷയ കേന്ദ്രത്തിന് നല്‍കേണ്ടത്. സംസ്ഥാന സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച നിരക്ക് മാത്രം ഈടാക്കി ചെയ്യുവാന്‍ അംഗീകാരമുള്ളത് അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT