ഇൻഷുറൻസ് തുക കൈമാറി

കോഴിക്കോട്​: പി.എം.ജെ.ജെ.ബി.വൈ, പി.എം.എസ്.ബി.വൈ ഇൻഷുറൻസ് പദ്ധതികൾ പ്രകാരമുള്ള പരിരക്ഷ തുക കലക്ടർ ഡോ എൻ. തേജ് ലോഹിത് റെഡി ഉപഭോക്താവായ ബാലുശേരി ഇല്ലത്തുവീട്ടിൽ ശശിയുടെ ഭാര്യ ഷൈനിക്ക് കൈമാറി. കേരള ഗ്രാമീൺ ബാങ്ക് മാനേജർ വി.ടി. ഉഷ, ലീഡ് ജില്ല ബാങ്ക് മാനേജർ ടി.എം. മുരളീധരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. കുടുംബത്തിന് നാലുലക്ഷം രൂപയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചത്. 12 രൂപ അടച്ചു അംഗമാകാവുന്ന പോളിസിയാണ് പ്രധാൻമന്ത്രി സുരക്ഷ ഭീമ യോജനയെങ്കിൽ വർഷം 330 രൂപയടച്ചു അംഗമാകാവുന്ന പദ്ധതിയാണ് പ്രധാൻമന്ത്രി ജീവൻ ജ്യോതി ഭീമ യോജന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT