ബാലുശ്ശേരി: ബസ്ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ പണിമുടക്കിയത് ബാലുശ്ശേരിയിൽ യാത്ര ദുരിതമാക്കി. സ്വകാര്യ ബസുകൾ ഏറെ സർവിസ് നടത്തുന്ന മേഖലയാണ് ബാലുശ്ശേരി. കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, കൂരാച്ചുണ്ട് ഭാഗങ്ങളിലേക്ക് യാത്രക്കാരുടെ ആശ്രയം സ്വകാര്യ ബസുകളാണ്. പണിമുടക്കായതോടെ യാത്രക്കാർ കൂടുതൽ പണം നൽകി ഓട്ടോ റിക്ഷകളെയും സ്വകാര്യ ടാക്സികളെയും ആശ്രയിക്കുകയാണ്. വിദ്യാർഥികളും ദുരിതമനുഭവിക്കുന്നു. നാല് കെ.എസ്.ആർ.ടി.സി ബസുകളാണ് കോഴിക്കോട്ടേക്ക് സർവിസ് നടത്തിയത്. ഇതിലാകട്ടെ യാത്രക്കാരെ തിക്കി ഞെരുക്കിയാണ് കൊണ്ടുപോകുന്നത്. ഓഫിസുകളിലും മറ്റും പോയി വരുന്ന സ്ത്രീകളും പുരുഷന്മാരും പ്രയാസപ്പെട്ടു. വൈകീട്ട് രാത്രി വരെ ബസ് സ്റ്റാൻഡിൽ കാത്തിരുന്നിട്ടാണ് ഓട്ടോ പോലും കിട്ടിയത്. സമരം തുടരുമെന്നതിനാൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസുകൾ ബാലുശ്ശേരി ഭാഗത്തേക്ക് സർവിസ് നടത്താൻ വേണ്ട നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Photo: bus-auto stand balu ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ശനിയാഴ്ച ഓട്ടോക്ക് കാത്തുനിൽക്കുന്നവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.