നാദാപുരം: വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പിരിയുന്ന എൻ.കെ മൂസ, ടി. ബഷീർ എന്നിവർക്ക് നൽകിയ യാത്രയയപ്പ് പരിപാടി അഡ്വ. കെ.എൻ.എ ഖാദർ ഉദ്ഘാടനം ചെയ്തു. മാനേജർ വി.കെ കുഞ്ഞാലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ഉപഹാരങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് കല്ലിൽ മൊയ്തു, മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് കുണ്ടിൽ അമ്മത് ഹാജി, ഹെഡ് മാസ്റ്റർ സി.കെ മൊയ്തു , ജന. സെക്രട്ടറി ടി. ആലിഹസൻ, വി.കെ. മൂസ, എം.കെ. മജീദ്, കെ. ഫാത്തിമ, ടി.പി കുഞ്ഞബ്ദുല്ല, സി.കെ. സുബൈർ, അലി കണ്ണോത്ത്, പി.പി. അമ്മത്, കൊറ്റാല അഷ്റഫ്, കെ.കെ നവാസ്, കെ.വി കുഞ്ഞമ്മത് എന്നിവർ സംസാരിച്ചു. നാദാപുരം: വേവം എൽ.പി സ്കൂളിൽനിന്ന് 34 വർഷത്തിനുശേഷം വിരമിക്കുന്ന കെ.കെ സുമ ടീച്ചർക്ക് . സ്കൂൾ ലീഡർ മുഹമ്മദ് കെ.കെ അധ്യക്ഷത വഹിച്ചു. സ്കൂൾ അധ്യാപകൻ കെ.എൻ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജിൻസി, ഷാദിയ, മുഹമ്മദ് ഷുഹൈബ്, വി.കെ ഫാത്തിമ, സാജിദ് തറോൽ, എ.കെ. നൗഫൽ, കെ.പി. ജംഷീർ എന്നിവർ നേതൃത്വം നൽകി. സി.എച്ച്. ഫാത്തിമ സ്വാഗതവും അലൻ കൃഷ്ണ നന്ദിയും പറഞ്ഞു. പടം : CL K Z nd m3 വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പിരിയുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് പരിപാടി അഡ്വ. കെ.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.