തോട് ശുചീകരണം നടത്തി

കുറ്റ്യാടി: ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിലുള്ള കാപ്പുങ്കര തോട് ശുചീകരണം കെ.പി. കുഞ്ഞമ്മത് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പു തൊഴിലാളികളും സന്നദ്ധപ്രവർത്തകരും കുറ്റ്യാടി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളന്റിയർമാരും അണിനിരന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, ടി.കെ. മോഹൻദാസ്, എം.പി. കരീം, എ.സി. മജീദ്, സി.കെ. സുമിത്ര, കെ.പി. ശോഭ, എ.ടി. ഗീത, കെ. നിഷ, പി.സി. രവീന്ദ്രൻ, പി.കെ. ബാബു, ഒ.പി. ഷെജിൽ, കാർത്തിക എന്നിവർ സംസാരിച്ചു. Photo: കുറ്റ്യാടി കാപ്പുങ്കര തോട് ശുചീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT