കുറ്റ്യാടി: ഊരത്ത് കാട്ടുപന്നി ശല്യം രൂക്ഷമായി. നേന്ത്രവാഴ തൈകൾ, തെങ്ങിൻ തൈകൾ എന്നിവ കുത്തിപ്പിഴുതെടുത്ത് തിന്നു തീർക്കുകയാണ്. ഊരത്ത് മാടമൂലപറമ്പിൽ കാവിൽ കുടുംബത്തിന്റെ 350 ഓളം വാഴകൾ നശിപ്പിച്ചതായി തൊഴിലാളികൾ പറഞ്ഞു. സമീപത്തെ തോട്ടുവക്കിലെ കാട്ടിൽ താവളമടിച്ച പന്നിയും മക്കളുമാണ് ഇവ നശിപ്പിക്കുന്നതെന്നും അറിയിച്ചു. പറമ്പിന് ചുറ്റിലും നെറ്റ് കെട്ടിയിട്ടും ഫലമുണ്ടായില്ല. മൂന്നുമാസം പ്രായമുള്ള വാഴകൾ നശിപ്പിച്ചപ്പോൾ അടുത്തിടെ വീണ്ടും നട്ടിരുന്നു. അതും നശിപ്പിക്കുകയായിരുന്നു. photo: ഊരത്ത് മാടമൂലയിൽ തോട്ടത്തിൽ വാഴകൾ പന്നി നശിപ്പിച്ചതോടെ അവശേഷിച്ച കുഴികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.