വടകര: ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ നടത്തുന്ന അനശ്ചിതകാല പണിമുടക്കിൽ യാത്ര ക്ലേശം രൂക്ഷം. കെ.എസ്.ആർ.ടി.സി ബസുകൾ യാത്രക്കാർക്ക് ആശ്വാസമായി. ടാക്സി ജീപ്പുകളെയാണ് യാത്രക്കാർ പ്രധാനമായും ആശ്രയിച്ചത്. വടകര പുതിയ സ്റ്റാൻഡ് ടാക്സി ജീപ്പുകൾ കൈയടക്കുകയുണ്ടായി. യാത്രക്കാരിൽ നിന്നും ടാക്സി വാഹനങ്ങൾ തോന്നിയ ചാർജ് ഈടാക്കിയതായും പരാതിയുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളിൽ കയറിപ്പറ്റാൻ യാത്രക്കാർ തിരക്ക് കൂട്ടുന്ന സ്ഥിതിയായിരുന്നു. മലയോര മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് കുറവായിരുന്നു. വടകര കെ.എസ്.ആർ.ടി.സി സെന്ററിൽ നിന്നും 21 ഷെഡ്യൂളുകളാണ് നിലവിലുള്ളത്. സമരത്തോടനുബന്ധിച്ച് കൂടുതൽ സർവിസുകൾ ഉണ്ടായിരുന്നില്ല. കണ്ണൂർ കോഴിക്കോട് റൂട്ടിലാണ് കൂടുതലും സർവിസ് നടത്തിയത്. വെള്ളിയാഴ്ച കൂടുതൽ ബസുകൾ എത്തിയാൽ മലയോര മേഖലകളിലേക്ക് കൂടുതൽ സർവിസുകൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. സ്കൂൾ പരീക്ഷകൾ നടക്കുന്നതിനാൽ വിദ്യാർഥികൾ വാഹനം കിട്ടാതെ പ്രയാസപ്പെട്ടു. ചിത്രം വടകര പുതിയ സ്റ്റാൻഡ് ടാക്സി ജീപ്പുകൾ കൈയടക്കിയ നിലയിൽ Saji 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.