പുഴയെ നടന്നറിഞ്ഞ് വിദ്യാർഥികൾ

നാദാപുരം: ജാതിയേരി എം.എൽ.പി സ്കൂൾ വിദ്യാർഥികൾ വിഷ്ണുമംഗലം പുഴ സന്ദർശിച്ചു. പുഴ മലിനമാകുന്നതെങ്ങനെയെന്ന് ബോധ്യപ്പെടുത്തുക, മലിനീകരണത്തിനെതിരെ ബോധവത്കരണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് പരിപാടി സംഘടിപ്പിച്ചത്. വിഷ്ണുമംഗലം ജാതിയേരി പുഴുയോരങ്ങളിലെ സസ്യങ്ങളെയും ജീവജാലങ്ങളെയും കണ്ടറിഞ്ഞ യാത്ര പലർക്കും നവ്യാനുഭവമായി. ഹെഡ്മാസ്റ്റർ എ. റഹീം ഉദ്ഘാടനം ചെയ്തു. ടി.കെ. അബ്ദുൽ കരീം വി.കെ. അബ്ദുന്നാസിർ, പി. അമിത്ത്, സി.വി. താഹിറ, സി.എം. സഫീന, എം.പി. സുനിത, കീർത്തന, ഫാത്തിമ ഫർഹാന, നൈതിക, സമാൻ റഷീദ്, മുഹമ്മദ്‌ നേതൃത്വം നൽകി. പടം: CL Kz ndm5: വിദ്യാർഥികളുടെ പുഴനടത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT