പേരാമ്പ്ര: പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുമ്പോൾ ജീവിതത്തിന്റെ ഉൾതുടിപ്പുകളാണ് വാക്കുകളുടെ സർഗ താളങ്ങൾ സൃഷ്ടിക്കുകയെന്ന് സാഹിത്യകാരൻ യു.കെ. കുമാരൻ. ജില്ല വിദ്യാരംഗം സംഘടിപ്പിച്ച പ്രതിഭസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാമാരിയുടെ പ്രതിസന്ധിയിൽ കുട്ടികൾക്ക് മാനസികോല്ലാസം നൽകാൻ വിദ്യാരംഗം കലാസാഹിത്യ വേദിക്ക് കഴിഞ്ഞു. സർവിസിൽ നിന്ന് വിരമിക്കുന്ന വിദ്യാഭ്യാസ ഉപ ഡയരക്ടർ, ജില്ലാ വിദ്യാരംഗം കോഓഡിനേറ്റർ എന്നിവർക്ക് ഉപഹാരം നൽകി. സകുടുംബം സാഹിത്യക്വിസ്, സർഗോത്സവത്തിലെ മികച്ച പ്രതിഭകൾ എന്നിവർക്ക് ചടങ്ങിൽ അനുമോദനം നൽകി. ബിജു കാവിൽ അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.പി. മിനി, ഡി.ഇ.ഒ കെ. അബ്ബാസ്, ഡി.പി.ഒ. സജീഷ് നാരായണൻ, ജില്ല വിദ്യാരംഗം കോഓഡിനേറ്റർ പി. രമാദേവി, ജില്ല അസി. കോഓഡിനേറ്റർ വി.എം. അഷറഫ്, മനോജ് മുതുവന എന്നിവർ സംസാരിച്ചു. Photo: പ്രതിഭകൾക്കുള്ള ജില്ല വിദ്യാരംഗത്തിന്റെ ഉപഹാരം യു.കെ. കുമാരൻ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.