ബാലുശ്ശേരി: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് പട്ടികജാതി വികസനം പ്രത്യേക പദ്ധതിപ്രകാരം കൂൺകൃഷിയിൽ പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിശീലനപരിപാടി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഹരീഷ് നന്ദനം അധ്യക്ഷത വഹിച്ചു. കൃഷിവിജ്ഞാന കേന്ദ്രത്തിലെ ജൂലി സെബാസ്റ്റ്യൻ പരിശീലനം നൽകി. വാർഡ് അംഗങ്ങളായ യു.കെ. വിജയൻ, ആരിഫ, മിനി, ഇന്ദിര, കൃഷി അസിസ്റ്റന്റുമാരായ വിജില, കെ.എൻ. ഷിനിജ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ പി. വിദ്യ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.