സുരക്ഷ പാലിയേറ്റിവ് കെട്ടിടത്തിന് ശിലയിട്ടു

മേപ്പയൂർ: മേപ്പയൂർ സൗത്ത് സുരക്ഷ-പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് വേണ്ടി പുതുതായിനിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ കെ. രാജീവൻ അധ്യക്ഷത വഹിച്ചു. ഹോംകെയറിന്‌ വേണ്ടി പുതുതായി വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ്ഓഫ് സി.പി.എം പേരാമ്പ്ര ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് നിർവഹിച്ചു. ധനസമാഹരണത്തിനായുള്ള ഹുണ്ടിക വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ടി. രാജൻ നിർവഹിച്ചു. വിഭവസമാഹരണം ഉദ്ഘാടനം കെ. കുഞ്ഞിരാമൻ നിർവഹിച്ചു. കൺവീനർ എൻ. രാമദാസൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഡോ. പി. മുഹമ്മദ്‌, എൻ.പി. ശോഭ, വി. സുനിൽ, എ.പി. രമ്യ, എം. രാജൻ, കെ.കെ. വിജിത്ത്, കെ. സത്യൻ, എം.പി. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. സുരക്ഷാ ചെയർമാൻ എ.സി. അനൂപ് സ്വാഗതം പറഞ്ഞു. ഫോട്ടോ: സുരക്ഷ പാലിയേറ്റിവിന്റെ കെട്ടിടശിലാസ്ഥാപനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT