'സി.പി.എം സാമ്രാജ്യത്വ മൂലധനത്തിന്റെ പാദസേവകർ'

പേരാമ്പ്ര: സി.പി.എം സാമ്രാജ്യത്വ മൂലധനത്തിന്റെ പാദസേവകരായി മാറിയെന്ന് സി.പി.ഐ.എം.എൽ റെഡ് സ്റ്റാർ കേന്ദ്ര കമ്മിറ്റി അംഗം എം. പി. കുഞ്ഞിക്കണാരൻ. ഇടതുസർക്കാർ വികസനത്തിന്റെ പേര് പറഞ്ഞു കേരളത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും അത്തരം നീക്കത്തെ കേരളജനത ചെറുത്തുതോൽപിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റെഡ് സ്റ്റാർ 12ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പേരാമ്പ്ര ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി. രാധാകൃഷ്ണൻ, കെ.പി. സുനിൽകുമാർ എന്നിവരായിരുന്നു പ്രസീഡിയത്തിൽ. ഏരിയ റിപ്പോർട്ട് വി.എ. ബാലകൃഷ്ണനും ജില്ല റിപ്പോർട്ട് എ.എം. അഖിൽ കുമാറും അവതരിപ്പിച്ചു. കെ.പി. സുനിൽകുമാർ സെക്രട്ടറിയായി പത്തംഗ പുതിയ ഏരിയ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT