എ.ഐ.വൈ.എഫ് യൂത്ത് അലർട്ട്

കോഴിക്കോട്: തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുക, ഭഗത് സിങ് നാഷനൽ എംപ്ലോയ്‌മെന്റ് ഗാരന്റി ആക്ട് നടപ്പിലാക്കുക എന്നീ മുദ്രാവാക്യമുയർത്തി ഭഗത് സിങ് രക്തസാക്ഷി ദിനത്തിൽ എ.ഐ.വൈ.എഫ് സംഘടിപ്പിച്ച യൂത്ത് അലർട്ട് കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി പി. വസന്തം ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് അഡ്വ. കെ.പി. ബിനൂപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി കെ.കെ. സമദ്, ജില്ല സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, സംസ്ഥാന കമ്മിറ്റി അംഗം അഭിജിത്ത് കോറോത്ത്, എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ബിജിത്ത് ലാൽ, എൻ. അനുശ്രീ, എ.ടി. റിയാസ് അഹമ്മദ്, ധനേഷ് കാരയാട്, ബി. ദർശിത്ത്, അനു കൊമ്മേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.