വാക്കറൂ എം.ഡി നൗഷാദിന് ''ബിസിനസ്​ പേഴ്സൺ ഓഫ് ദി ഇയർ'' പുരസ്​കാരം

ചെന്നൈ: ദക്ഷിണ മേഖലയിലെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്​ട്രി (സി.ഐ.ഐ) സംഘടിപ്പിച്ച ബിസിനസ്​ സംരംഭക അവാർഡ്സ്​ 2022ൽ വാക്കറൂ മാനേജിങ് ഡയറക്ടർ വി. നൗഷാദിന് ''ബിസിനസ്​ പേഴ്സൺ ഓഫ് ദി ഇയർ'' പുരസ്​കാരം സമ്മാനിച്ചു. 10 വർഷങ്ങൾക്കുള്ളിൽ 1,800 കോടി രൂപയുടെ വിറ്റുവരവ് നേടി, ഇന്ത്യയിലെ ഏറ്റവും വലിയ പി.യു പാദരക്ഷ കമ്പനി എന്ന നിലയിൽ വാക്കറൂ കരസ്​ഥമാക്കിയ വളർച്ച മുൻനിർത്തിയാണ് പുരസ്​കാരം. സി.ഐ.ഐ ദക്ഷിണ മേഖലാ ചെയർമാൻ സി.കെ. രങ്കനാഥൻ അവാർഡ് സമ്മാനിച്ചു. നൗഷാദിന്റെ നേതൃത്വത്തിൻകീഴിൽ കമ്പനി ഇന്ത്യയിലൊട്ടാകെ വളരുകയും ഗൾഫ്, ദക്ഷിണ-പൂർവ ഏഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപാരം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. 2013ൽ ലോഞ്ച് ചെയ്ത, കേരള ബ്രാൻഡായ വാക്കറൂ പുതിയ പാദരക്ഷ ഫാഷനുകൾ കാഴ്ച​വെച്ചാണ് ശ്രദ്ധനേടിയത്. മുതിർന്നവർക്കുള്ള ഫ്ളിപ് ഫ്ളോപ്പുകൾ, സ്​പോർട്സ്​ ഷൂകൾ, ഹാഫ് ഷൂകൾ എന്നിവക്ക് പുറമെ കുട്ടികൾക്കുള്ള വാക്കറൂ വൺഡേർസ്, വാക്കറൂ കെയർ പ്ലസ്, വാക്കറൂ ​ടോസ് ആൻഡ് ടോഗിറ്റോസ് എന്നിവ ഉപ ബ്രാൻഡുകളാണ്. 2020-21 സാമ്പത്തിക വർഷം 1000 കോടിക്ക് മുകളിലാണ് കമ്പനിയുടെ വിറ്റുവരവ്. 500ലധികം ഡീലർമാരും ഒരു ലക്ഷത്തിലധികം റീടെയിൽ ഔട്ട്​ലെറ്റുകളുമായി ഇന്ത്യയൊട്ടാകെ സാന്നിദ്ധ്യമുണ്ടെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. Photo: വാക്കറൂ മാനേജിങ് ഡയറക്ടർ വി. നൗഷാദിന് ''ബിസിനസ്​ പേഴ്സൺ ഓഫ് ദി ഇയർ'' പുരസ്​കാരം സി.ഐ.ഐ ദക്ഷിണ മേഖല ചെയർമാൻ സി.കെ. രങ്കനാഥൻ സമ്മാനിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.