എച്ച്.പി.സി കൈവശംവെച്ച വഖഫ് ഭൂമി തിരിച്ചുപിടിച്ചു

കോഴിക്കോട്: വർഷങ്ങളായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ കൈവശംവെച്ചിരുന്ന കോഴിക്കോട് നടക്കാവിലെ പുതിയപൊന്മാണിചിന്റകം വഖഫ് ഭൂമി തിരിച്ചുപിടിച്ചു. വഖഫ് നിയമം 54ാം വകുപ്പുപ്രകാരം 2010ൽ വഖഫ് വസ്തുവിൽനിന്ന് ഒഴിപ്പിച്ചുകൊണ്ടുള്ള ചീഫ് എക്സി. ഓഫിസർ ബി.എം. ജമാലിന്റെ ഉത്തരവുപ്രകാരമാണ് വഖഫ് ഭൂമി തിരി​ച്ചുപിടിച്ചത്. സി.ഇ.ഒയുടെ ഉത്തരവിനെതിരെ ഹിന്ദുസ്ഥാൻ പെട്രോളിയം വഖഫ് ട്രൈബ്യൂണൽ മുമ്പാകെ അപ്പീൽ നൽകിയിരുന്നെങ്കിലും ട്രൈബ്യൂണൽ സി.ഇ.ഒയുടെ ഉത്തരവ് ശരിവെച്ചു. തുടർന്ന് ഹിന്ദുസ്ഥാൻ ​​പെട്രോളിയം 2012ൽ ഹൈകോടതിയെ സമീപിച്ചെങ്കിലും 2021 ആഗസ്റ്റിൽ സി.ഇ.ഒയുടെ ഉത്തരവ് ശരിവെച്ച് റിവിഷൻ പെറ്റീഷൻ തള്ളുകയാണുണ്ടായത്. ഇതിനിടയിൽ അനധികൃത കൈയേറ്റം സംബന്ധിച്ച് എച്ച്.പി.സി റീജനൽ മാനേജർ, ജനറൽ മാനേജർ എന്നിവ​രെ പ്രതികളാക്കി കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ​പ്രോസിക്യൂഷൻ നടപടി ആരംഭിച്ചിരുന്നു. ഹൈകോടതി ഉത്തരവിനെ തുടർന്ന് വഖഫ് ഭൂമി തിരികെ ഏൽപിച്ച് ക്രിമിനൽ കേസ് നടപടിയിൽനിന്ന് ഒഴിവാക്കാൻ ഹിന്ദുസ്ഥാൻ പെട്രോളിയം വഖഫ് ബോർഡിനോട് ആവശ്യപ്പെടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.