ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം

കോഴിക്കോട്​: ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ ഭിന്നശേഷി കമീഷ​ണറേറ്റ്​ ജില്ലകളിൽ അദാലത്ത്​ നടത്തി പരിഹരിക്കണമെന്ന് മലബാർ ബധിര അസോസിയേഷൻ പൊതുയോഗം ആവശ്യപ്പെട്ടു. ഭിന്നശേഷി ആനുകൂല്യങ്ങൾക്ക്​ യു.ഡി -ഐഡി കാർഡ്​ ആധികാരിക രേഖയായി അംഗീകരിക്കണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു. ആർ. ജയന്ത്​ കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ. മഞ്ചേരി സുന്ദർരാജ്​ ഉദ്​ഘാടനം ചെയ്തു. ടി.എ. റസാഖ്​, സി.കെ. ബാലകൃഷ്ണൻ, ഷാലിൻ ജോയ്​സി, കെ. സോമസുന്ദരൻ, പി.ടി. സുരേഷ്​ ബാബു, കെ.കെ. അഷ്​റഫ്​ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. സോമസുന്ദരൻ (പ്രസി.), പി. വിജേഷ്​ (ജന. സെക്ര), സി.കെ. ബാലകൃഷ്ണൻ, പി.ടി. സന്തോഷ്​ ബാബു (വൈസ് പ്രസി), കെ.കെ. അഷ്​റഫ്​, ഷാലിൻ ജോയ്​സി (ജോ. സെക്ര), സി.പി. ശിഖ (ട്രഷ), അഡ്വ. മഞ്ചേരി സുന്ദർരാജ്​ (ചീഫ്​ പേട്രൺ), ടി.എ. റസാഖ് (പേട്രൺ), ആർ. ജയന്ത്​ കുമാർ (ചെയർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.