കോഴിക്കോട്: നരേന്ദ്ര മോദി സര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധ നടപടികളെയും തൊഴിലുടമകളുടെ സംരക്ഷകരായി രംഗത്തുവരുന്ന പിണറായി സര്‍ക്കാറിന്റെ നയസമീപനങ്ങളെയും തുറന്നുകാട്ടാന്‍ തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവരണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് ഡിസ്ട്രിക്ട് ഹെഡ് ലോഡ് ആൻഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) 25ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ച് വാണിജ്യ വ്യാപാരമേഖലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നടപടി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. യൂനിയന്‍ പ്രസിഡന്റ് എ.പി. ജനാർദനന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി എം.പി. പത്മനാഭന്‍, ജില്ല പ്രസിഡന്‍റ് കെ. രാജീവ്, ദേശീയ നിര്‍വാഹകസമിതി അംഗം എം.കെ. ബീരാന്‍, ഡിസ്ട്രിക്ട് ഹെഡ് ലോഡ് ആൻഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എ.പി. പീതാംബരന്‍, യൂനിയന്‍ ട്രഷറര്‍ സതീഷ് പെരിങ്ങളം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.