കെ-റെയില്‍: സര്‍ക്കാര്‍ അതിക്രമം അവസാനിപ്പിക്കണം

കോഴിക്കോട്: കെ-റെയിലിന് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സൗത്ത് മണ്ഡലം എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരെ പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന നടപടിയില്‍ യോഗം പ്രതിഷേധിച്ചു. സമരത്തില്‍ ഇരകളോടൊപ്പം ചേര്‍ന്നുനില്‍ക്കാനും ബഹുജന പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനും യോഗം തീരുമാനിച്ചു. മണ്ഡലം സെക്രട്ടറി കളത്തില്‍ ഷുഐബ്, ട്രഷറര്‍ പി.പി. ജമീല, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അയ്യൂബ് കുറ്റിച്ചിറ, ലത്തീഫ് പുതിയപാലം, മുഹമ്മദാലി കോവൂര്‍, സിദ്ദീഖ് ചാലപ്പുറം എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.