കത്തുന്ന മീനവെയിൽ; സുരക്ഷയില്ലാതെ തൊഴിലാളികൾ

കൊയിലാണ്ടി: തീക്ഷ്ണമാകുകയാണ് മീനവെയിൽ. അകത്തളങ്ങളിൽപോലും ചൂടിന്റെ കാഠിന്യത്തിൽ ജനം തളരുമ്പോൾ ചുട്ടുപൊള്ളുന്ന ഭൂമിയിൽ ഒരു പച്ചിലച്ചാർത്തിന്റെ തണൽപോലുമില്ലാതെ തൊഴിലെടുക്കുന്നവർ നിരവധി. പകൽ 11നും മൂന്നിനുമിടയിൽ പുറംജോലിയെടുക്കുന്നതിൽ നിയന്ത്രണമുണ്ടെങ്കിലും പലപ്പോഴും ഇതൊന്നും പാലിക്കാൻ കഴിയാറില്ല. പ്രത്യേകിച്ച് കരാറുകാരുടെ കീഴിൽ ജോലി ചെയ്യേണ്ടിവരുമ്പോൾ. സമയബന്ധിതമായി തൊഴിൽ തീർക്കുക എന്നതാണ് ഇവിടെ പ്രധാനം. വെറുതെ കുറച്ചു സമയം നിന്നാൽപോലും ഉരുകുന്നിടത്താണ് തൊഴിലാളികൾ പ്രവൃത്തി ചെയ്യുന്നത്. മേഖലയിൽ വേനൽമഴ ഇതുവരെ കനിഞ്ഞിട്ടില്ല. ആകാശം മേഘാവൃതമായി പ്രതീക്ഷ നൽകിയെങ്കിലും മഴത്തുള്ളികളായില്ല. പടം Koy 2 കനത്ത വെയിലിൽ തൊഴിലെടുക്കുന്നവർ -കൊയിലാണ്ടിയിൽനിന്നുള്ള ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.