കക്കട്ടിൽ: കേരളത്തിൽ വളർന്നുവരുന്ന വർഗീയതയെ ചെറുക്കാൻ രാഷ്ട്രീപാർട്ടികൾ ഒന്നിച്ചുനിൽക്കേണ്ട സമയം അതിക്രമിച്ചതായി . കുന്നുമ്മൽ പഞ്ചായത്ത് മുസ്‍ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് വർഗീയതയും കേരളരാഷ്ട്രീയത്തിന്റെ വർത്തമാനവും എന്ന വിഷയത്തിൽ കക്കട്ടിൽ ടൗണിൽ നടന്ന സെമിനാർ അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. കെ. ടി. അബ്ദുറഹിമാൻ മോഡറേറ്ററായിരുന്നു. കെ.ടി. കുഞ്ഞിക്കണ്ണൻ, നിജേഷ് അരവിന്ദ്, അജയ് ആവള, പ്രേം ബാസിൽ, പി. അമ്മത്, പി.സി. അന്ത്രു ഹാജി, സി.വി. അഷറഫ്, സി.കെ. അബു, എം.എ. കുഞ്ഞബ്ദുല്ല, എ.വി. നാസറുദ്ദീൻ, അഹമ്മദ് പാതിരിപ്പറ്റ, എ.പി. കുഞ്ഞബ്ദല്ല, എം.കെ. അബ്ദുൽ ഗഫൂർ, പി.കെ. ആഷിഖ്, എം.കെ. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.