ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ കൈയേറ്റം ചെയ്തതായി പരാതി

പേരാമ്പ്ര: കേരള ലൈവ്സ്റ്റോക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കിലെ ലൈവ്സ്റ്റോക് ഇൻസ്പെക്ടറുമായ വി. മനോജിനെ പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കിൽനിന്ന് കൈയേറ്റം ചെയ്തതായി പരാതി. 24 മണിക്കൂർ പ്രവർത്തിക്കുന്ന പേരാമ്പ്ര മൃഗാശുപത്രിയിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം ഡോക്ടർ അവധിയിലായിരുന്നു. ഈ വിദ്വേഷത്തിലാണ് ലൈവ്സ്റ്റോക് ഇൻസ്പെക്ടറെ കൈയേറ്റം ചെയ്തതത്രെ. കൈയേറ്റത്തിൽ കേരള ലൈവ്സ്റ്റോക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ജീവനക്കാർക്ക് നിർഭയമായി ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് കേരള ലൈവ്സ്റ്റോക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധയോഗം ജില്ല പ്രസിഡന്റ് കെ.കെ. അനീസ്ബാബു ഉദ്ഘാടനം ചെയ്തു. ആർ. റെജി, കെ.പി. ഗിരീഷ്, സി.പി. അമൽജിത്ത്, ടി. ഷൺമുഖൻ എന്നിവർ സംസാരിച്ചു. Photo: ലൈവ്സ്റ്റോക് ഇൻസ്പെക്ടർമാർ നടത്തിയ പ്രതിഷേധ യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.