നന്മണ്ട: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ ചേളന്നൂർ ബ്ലോക്ക് സമ്മേളനം ഞായറാഴ്‌ച രാവിലെ 10ന് നന്മണ്ട 14ലെ എസ്.എൻ സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. യൂനിയൻ സാരഥികളായിരുന്ന രാമനുണ്ണി മാസ്റ്റർ, ശശിധര കുറുപ്പ്, മൊയ്തീൻകോയ മാസ്റ്റർ എന്നിവരുടെ ഫോട്ടോ അനാച്ഛാദനവും നടക്കും. വിജയൻ തട്ടാറക്കൽ അധ്യക്ഷത വഹിക്കും. അവശരായവർക്കുള്ള കൈത്താങ്ങ് ജില്ല വിഹിതം എൻ. കുമാരൻ നായരും ബ്ലോക്ക് വിഹിതം വി.കെ. ഗോപാലൻ മാസ്റ്ററും കൈമാറും. തുടർന്ന് സംഘടന ചർച്ച, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവ നടക്കും. വാർത്ത സമ്മേളനത്തിൽ കെ. ജനാർദനൻ, കെ.വി. പ്രഭാകരൻ, വി. അശോകൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.