വടകര: ചെരണ്ടത്തൂർ ഗ്രാമത്തിന്റെ സ്നേഹവായ്പിൽ രമ്യക്കും വിജേഷിനും സ്വപ്നസാഫല്യമായി മാംഗല്യം. ഒറ്റപ്പിലാക്കൂൽ ഗോപാലന്റെയും ശാന്തയുടെയും മകൾ രമ്യയുടെയും തിരുവള്ളൂർ സ്വദേശി വിജേഷിന്റെയും വിവാഹമാണ് മാനവസ്നേഹത്തിന്റ മാതൃക തീർത്തത്. വിവാഹത്തിന് പന്തലൊരുക്കിയും ഭക്ഷണം നൽകിയും മണിയൂർ ചെരണ്ടത്തൂർ നുസ്രത്തുൽ ഇസ്‍ലാം സംഘം മഹല്ല് കമ്മിറ്റിയും പ്രദേശത്തെ യുവജന കൂട്ടായ്മയും മുന്നിട്ടിറങ്ങിയിരുന്നു. ശനിയാഴ്‌ച നടന്ന വിവാഹത്തിൽ രമ്യയുടെ കഴുത്തിൽ വിജേഷ് മിന്നുകെട്ടുമ്പോൾ മഹല്ല് ഭാരവാഹികളുടെയും നാട്ടുകാരുടെയും പങ്കാളിത്തംകൊണ്ട് സജീവമായി. ചെരണ്ടത്തൂർ മഹല്ല് കമ്മിറ്റി ഭാരവാഹികളായ ഇബ്രാഹീം ഫൈസി, പ്രഫ. കെ.സി. സലീംഎ.പി. തറുവായ് എന്നിവർ ദമ്പതികൾക്ക് വിവാഹ ആശംസകൾ നേർന്നു. ചിചിത്രം marriage ദമ്പതികൾക്കൊപ്പം ചെരണ്ടത്തൂർ മഹല്ല് കമ്മിറ്റി ഭാരവാഹികളായ ഇബ്രാഹീം ഫൈസി, പ്രഫ. കെ.സി. സലീം, എ.പി. തറുവായ് എന്നിവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.