കളരി സെമിനാർ

വടകര: വടകരയിൽ കളരി അക്കാദമി യാഥാർഥ്യമാക്കാൻ തിങ്കളാഴ്ച നടത്തുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 10ന് പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. കളരിയെ ടൂറിസം പ്രൊജക്ടുമായും സ്പോർട്സുമായി സംയോജിപ്പിച്ചുകൊണ്ടുള്ള നാല് സെഷനുകളിലായി ചർച്ച നടക്കും. 'കളരി വിദ്യ എന്ന മൂല്യവർധിത ഉത്പന്നം വിപണന സാധ്യതകൾ' എന്ന വിഷയത്തിൽ ടി.കെ. വിജയരാഘവനും 'കളരിയുടെ സാധ്യതകൾ സ്പോർട്സ് മേഖലയിൽ' എന്ന വിഷയത്തിൽ എം.ഇ. സുരേഷ് ഗുരുക്കളും 'കളരിത്തനിമ' എന്ന വിഷയത്തിൽ ശ്രീജിത്ത് ഗുരുക്കളും 'കളരി ചികിത്സ' എന്ന വിഷയത്തിൽ കെ.വി. മുഹമ്മദ് ഗുരുക്കളും വിഷയാവതരണം നടത്തും. വടകര നഗരസഭയിലെ പുതിയാപ്പിൽ കളരി അക്കാദമി യാഥാർഥ്യമാക്കാൻ വിശദമായ ഡി.പി.ആർ നഗരസഭ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. സർക്കാർ ധനസഹായം ലഭ്യമാവുന്നതോടെ കളരി അക്കാദമി യാഥാർഥ്യമാക്കാൻ കഴിയുമെന്നും ചെയർപേഴ്‌സൺ കെ.പി. ബിന്ദു പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.പി. പ്രജിത, സിന്ധു പ്രേമൻ, പി. വിജയി, കൗൺസിലർ വി. അസീസ്, സെക്രട്ടറി എൻ.കെ ഹരീഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.