ചേളന്നൂർ: വയൽ നികത്താൻ മണ്ണ് കടത്തുന്നതിനിടെ പൊലീസ് ലോറി പിടികൂടി. ചേളന്നൂരിൽ അനധികൃത മണ്ണുഖനനവും വയൽനികത്തലും വ്യാപകമായതിനെ തുടർന്നുള്ള പൊലീസ് പരിശോധനയിലാണ് ലോറി പിടികൂടിയത്. ചേളന്നൂർ മണ്ണാംകണ്ടിത്താഴത്തിനു സമീപം കുന്നിടിച്ച് മണ്ണുമായി പോകവേ ലോറി കാക്കൂർ എസ്.ഐ എം. അബ്ദുൽ സലാം പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം പെരുമ്പൊയിലിനടുത്തുവെച്ചും വയൽനികത്തവെ ലോറി കാക്കൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചേളന്നൂരിൽ വൻ തോതിൽ വയൽ നികത്തിയിട്ടും വില്ലേജ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായിരുന്നു. പൊലീസ് രംഗത്തിറങ്ങിയത് മണ്ണുമാഫിയകൾക്ക് ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ടോത്തുപാറ ഭാഗത്തുനിന്ന് ടിപ്പറും മണ്ണുമാന്തിയന്ത്രവും പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.