കോഴിക്കോട്: കവി മുണ്ട്യാടി ദാമോദരന്‍റെ സപ്തതി ആഘോഷത്തിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ സാഹിത്യസൃഷ്ടികളെക്കുറിച്ച് പ്രഭാഷണം നടത്തി. ഡോ. ഇ.പി. ജ്യോതി, ഡോ. ഗോപി പുതുക്കോട്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, പ്രഫ. എം.എസ്. ബാലകൃഷ്ണൻ, ബാലൻ പേരാമ്പ്ര, ഭാസി മലാപ്പറമ്പ്, ഗംഗാധരൻ കോട്ടൂളി എന്നിവർ സംസാരിച്ചു. പി.പി. ശ്രീധരനുണ്ണി, യശോദ നിർമലൂർ, മാധവൻ പയമ്പ്ര, അജിത മാധവ്, ഇ.ആർ. ഉണ്ണി, മുരളീധരൻ കൊല്ലത്ത് തുടങ്ങിയവർ കവിതാലാപനം നടത്തി. പുരുഷൻ കടലുണ്ടി അധ്യക്ഷത വഹിച്ചു. പ്രഭ രാജവല്ലി, അനീസ സുബൈദ, ബാലചന്ദ്രൻ പുതുക്കുടി തുടങ്ങിയവർ സംസാരിച്ചു. മുരളീധരൻ കൊല്ലത്ത് സ്വാഗതം പറഞ്ഞു. mundyadi damodaran എഴുത്തുകാരൻ മുണ്ട്യാടി ദാമോദരനെ സാഹിത്യ ചർച്ചയിൽ ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.