ഹോസ്റ്റലിൽ ഒത്തുകൂടി വീണ്ടും പഴയ സ്​കൂൾ കുട്ടികൾ

കോഴിക്കോട്​: ഫാറൂഖ്​ കോളജ്​ കാമ്പസിലെ രാജാസ്​ ഹോസ്റ്റലിൽ താമസിച്ചിരുന്ന ഫാറൂഖ്​ ഹൈസ്​കൂൾ പൂർവ വിദ്യാർഥികൾ 50 വർഷത്തിനുശേഷം ഹോസ്റ്റലിൽ രാജാമേറ്റ്​സ്​ സംഗമം നടത്തി. മുമ്പ്​ താമസിച്ച മുറികളിൽ ഒരു രാത്രി ഉറങ്ങിക്കൊണ്ടായിരുന്നു സംഗമം. പൂർവ വിദ്യാർഥി എം.കെ. മൂസ ഉദ്​ഘാടനം ചെയ്തു. കെ.പി. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. മുൻ വാർഡനും അധ്യാപകനുമായ പി.ടി. മുഹമ്മദ്​ കുട്ടി, പി.കെ. കുഞ്ഞീദു,​ എം. വീരാൻ കോയ എന്നിവർ സംസാരിച്ചു. സ്കൂളി​ലെ അർഹരായ വിദ്യാർഥികൾക്കായി സഹായപദ്ധതിക്ക്​ തുടക്കമിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT