നരിക്കുനി: മലബാർ ജാമിഅ ഇസ്‍ലാമിയ്യ കാമ്പസിലുള്ള നരിക്കുനി ഇംഗ്ലീഷ് മീഡിയം സ്കൂൾ, കോളജ് ഓഫ് അറബിക് ആൻഡ് ഇസ്‍ലാമിക് സ്റ്റഡീസ്, ദാറുൽ ഖുർആൻ ഇംഗ്ലീഷ് സ്കൂൾ, അൽ ഫിത്റ പ്രീ ഇസ്‍ലാമിക് സ്കൂൾ, മലബാർ ഐ.ടി.ഐ എന്നീ സ്ഥാപനങ്ങളിൽനിന്ന് മികവു പുലർത്തിയ 25 . ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽ കുമാർ അവാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. ദാറുൽ ഖുർആൻ ഇംഗ്ലീഷ് സ്കൂളിൽ നിന്ന് ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ 13 വിദ്യാർഥികൾക്ക് പ്രവാസി സംരംഭകൻ വി.കെ. സകരിയ്യ പുരസ്കാരം നൽകി. ദാറുൽ ഖുർആൻ ഇംഗ്ലീഷ് സ്കൂൾ സെക്രട്ടറി എൻ.പി. അബ്ദുൽ ഗഫൂർ ഫാറൂഖി അധ്യക്ഷത വഹിച്ചു. സലഫി ചാരിറ്റബ്ൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ ഖാദർ, പാലത്ത് അബ്ദുറഹിമാൻ മദനി, റജീന സൂപ്പി, എം.പി. അബ്ദുൽ ഗഫൂർ, സൽമ അൻവാരിയ്യ, രമ്യ എന്നിവർ സംസാരിച്ചു. പടം: വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.സുനിൽകുമാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.