പേരാമ്പ്ര: പന്തിരിക്കര പള്ളിക്കുന്ന്, പ്രകാശ് അയേൺ വർക്സ് തൊഴിൽസ്ഥാപനത്തിൽ അതിക്രമിച്ചുകയറി നിരീക്ഷണ കാമറകളിലൊന്ന് നശിപ്പിക്കുകയും ഒരെണ്ണം മോഷണവും പോയ സംഭവത്തിൽ മോഷ്ടിച്ച കാമറ കണ്ടെത്തി. സ്ഥാപനത്തിന് 30 മീറ്റർ അകലെ ആൾത്താമസമില്ലാത്ത പറമ്പിൽനിന്നാണ് സമീപവാസികൾ കാമറ കണ്ടെത്തിയത്. കാമറ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമറ തകർക്കുമ്പോൾ മണിക്കൂറുകളോളം കടവരാന്തയിൽ ചെലവഴിച്ച ആളെ സി.സി.ടി.വി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.