പാലേരി: സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.ടി. കുഞ്ഞിരാമൻ നായരുടെ 35ാം ചരമവാർഷികം ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ശവകുടീരത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഇ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറിമാരായ രാജൻ മരുതേരി, കെ.കെ. വിനോദൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെകട്ടറി പി.കെ. രാഗേഷ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ്, പി.എസ്. സുനിൽകുമാർ, പ്രകാശൻ കന്നാട്ടി, പി.എം. പ്രകാശൻ, വി.പി. ഇബ്രായി, സുരേന്ദ്രൻ മുന്നുറ്റൻ കണ്ടി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പുഷ്പാർച്ചനക്ക് ഷിജു കെ. ദാസ്, വി.ടി. സൂരജ്, സന്തോഷ് കോശി, ശ്യാംജി കടിയങ്ങാട്, എം.സി. കുഞ്ഞിക്കണ്ണൻ നായർ എന്നിവർ നേതൃത്വം നൽകി. Photo: ചരമവാർഷിക ഭാഗമായി കെ.ടി. കുഞ്ഞിരാമൻ നായരുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.