സങ്കുചിത ദേശീയതയിൽ നോവലുകളുടെ പ്രസക്തി വർധിക്കുന്നു - കെ.ഇ.എൻ

കോഴിക്കോട്: സങ്കുചിതമായ ദേശീയതയിലേക്ക് രാജ്യത്തെ ചുരുക്കിക്കൊണ്ടുവരുന്ന വർത്തമാനകാലഘട്ടത്തിൽ നോവലുകളുടെ പ്രസക്തി വർധിക്കുകയാണെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. സുപ്രഭാതം സീനിയർ സബ് എഡിറ്റർ മനുറഹ്മാൻ രചിച്ച 'യൂസഫ് സക്കറിന്റെ കടൽ' നോവൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. ജമാൽ കൊച്ചങ്ങാടി അധ്യക്ഷത വഹിച്ചു. സുപ്രഭാതം മാനേജിങ് എഡിറ്റർ നവാസ് പൂനൂർ, വി.കെ. സുരേഷ്, നിസാർ കൂമണ്ണ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.