കെ-റെയിൽ: പൊലീസ് രാജ് അവസാനിപ്പിക്കണം - വെൽഫെയർ പാർട്ടി

ബേപ്പൂർ: കഴിഞ്ഞദിവസം ബേപ്പൂർ മാത്തോട്ടത്ത് കെ- റെയിൽ സർവേയുമായി ബന്ധപ്പെട്ട് അരങ്ങേറിയത് പൊലീസ് രാജാണെന്ന് വെൽഫെയർ പാർട്ടി ബേപ്പൂർ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പ്രതിഷേധയോഗം പ്രസിഡന്‍റ്​ എം.എ. ഖയ്യൂം ഉദ്​ഘാടനം ചെയ്തു. പാവപ്പെട്ട മനുഷ്യരുടെ വീട്ടുപറമ്പിലേക്ക് ഒരു മുന്നറിയിപ്പും നൽകാതെ കടന്നുവന്ന് ഹൃദ്രോഗിയായ ഉടമസ്ഥനെ തള്ളിമാറ്റിയാണ് സർവേ കല്ലിട്ടത്​. ചെറുത്തുനിന്ന പൊതുപ്രവർത്തകരടക്കമുള്ളവരെ അറസ്റ്റ് ചെയ്തും ഭീഷണിപ്പെടുത്തിയുമാണ്​ കെ. റെയിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെങ്കിൽ ശക്തമായ ചെറുത്തുനിൽപ്പുകൾ കാണേണ്ടിവരും. മേഖല പ്രസിഡന്റ് അശ്റഫ് മാത്തോട്ടം അധ്യക്ഷത വഹിച്ചു. ഹനീഫ അരക്കിണർ, ഗഫൂർ മാത്തോട്ടം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.