പന്നിക്കോട്: ജില്ലയിലാദ്യമായി ഐ.പി.എൽ മോഡലിൽ ഫുട്ബാൾ ലീഗിന് തുടക്കമിട്ട പന്നിക്കോട് പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരം സമാപിച്ചു. ഫൈനൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എഫ്.സിയെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഫൈറ്റേഴ്സ് എഫ്.സി ജേതാക്കളായി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെംബർ ഷിഹാബ് മാട്ടുമുറി ഉദ്ഘാടനം നിർവഹിച്ചു. വിജയികൾക്ക് ചെറുകുത്ത് വേലായുധൻ മെമ്മോറിയൽ ട്രോഫിയും പ്രൈസ്മണിയും മുക്കം പ്രസ് ക്ലബ് പ്രസിഡൻറ് സി. ഫസൽ ബാബു വിതരണം ചെയ്തു. ഉണ്ണി കൊട്ടാരത്തിൽ, ഷക്കീർ താന്നിക്കൽ തൊടി, പ്രണവ് ഉച്ചക്കാവിൽ, റംഷാദ് പരപ്പിൽ, അംജദ് ഖാൻ എന്നിവർ സംസാരിച്ചു. kdr2പന്നിക്കോട് പ്രീമിയർ ലീഗ് ജേതാക്കളായ ഫൈറ്റേഴ്സ് എഫ്.സിക്ക് ഫസൽ ബാബു ട്രോഫി സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.