വില്യാപ്പള്ളി മുസ്‍ലിം ജമാഅത്ത് ഗോൾഡൻ ജൂബിലി

വില്യാപ്പള്ളി: വാർഷികവും നവീകരിച്ച വില്യാപ്പള്ളി വലിയ ജുമാഅത്ത് പള്ളിയുടെ ഉദ്ഘാടനവും ഈ മാസം 20 മുതൽ 30 വരെ വിവിധ പരിപാടികളോടെ നടക്കും. മഹല്ല് സംഗമം, സ്റ്റഡി റൂം ഉദ്ഘാടനം, പ്രവാസി സംഗമം, മോഡേൺ കിച്ചൺ ഡൈനിങ് ഹാൾ ഉദ്ഘാടനം, സപ്ലിമെന്റ് പ്രകാശനം, ഗ്രന്ഥശാല ഉദ്ഘാടനം, വനിത സംഗമം, പ്ലേഗ്രൗണ്ട്- ഹെൽത്ത് ഫിറ്റ്നസ് സൻെറർ ഉദ്ഘാടനം തുടങ്ങിയ പരിപാടികളിൽ കെ. മുരളീധരൻ എം.പി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, പി.കെ.കെ. ബാവ, എം.സി. മായിൻഹാജി, കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ, എ.വി. അബ്ദുറഹ്മാൻ മുസ്‍ലിയാർ, പാണക്കാട് നിയാസലി ശിഹാബ് തങ്ങൾ, എം.എ. റസാഖ് മാസ്റ്റർ, കെ. ആറ്റക്കോയ തങ്ങൾ, വില്യാപ്പള്ളി ഇബ്രാഹീം മുസ്‍ലിയാർ, റാഷിദ് ഗസ്സാലി കുളിവയൽ, ശമിമ ഫാത്തിമ ബീവി, ഡോ. അലക്സാണ്ടർ ജേക്കബ്, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി.എം. അബ്ദുൽ വഹാബ് തുടങ്ങിയവർ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.