ശസ്ത്രക്രിയ കഴിഞ്ഞു: കരൾ സ്വീകരിക്കാതെ തീർഥ മോൾ മടങ്ങി

പാപ്പിനിശ്ശേരി: കരളിന് ഗുരുതര രോഗം ബാധിച്ച് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരുന്ന അലവിൽ നിച്ചുവയൽ സ്വദേശി തറച്ചാണ്ടി ഹൗസിൽ തീർഥ സുമേഷ് (19) നിര്യാതയായി. ഈ മാസം എട്ടിന് തീർഥയെ കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഒരാഴ്ചക്ക് ശേഷം പെ​െട്ടന്ന് ശാരീരികസ്ഥിതി മാറുകയും മരണം സംഭവിക്കുകയുമായിരുന്നു. കണ്ണൂർ ചിന്മയ മിഷൻ കോളജ് ബി.കോം വിദ്യാർഥനിയാണ്. പിതാവ്: തറച്ചാണ്ടി സുമേഷ്. മാതാവ്: രമ്യ. സഹോദരൻ: റിതിൻ. കണ്ണൂർ എം.പി കെ. സുധാകര​ൻെറയും അഴീക്കോട് എം.എൽ.എ കെ.വി. സുമേഷിന്റെയും നേതൃത്വത്തിൽ രൂപവത്കരിച്ച ചികിത്സ സഹായ കമ്മിറ്റിയാണ് ചികിത്സക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകിയത്. സംസ്കാരം ബുധനാഴ്ച രാവിലെ 11നു പയ്യാമ്പലത്ത്. Theertha Sumesh (19) സരസൻ ചെറുവത്തൂർ: കാരിയിലെ എം.വി. സരസനെ (54) കാഞ്ഞങ്ങാട് സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഭാര്യ: സുഷമ. മകൾ: സ്നേഹ. സഹോദരങ്ങൾ: സുഗുണൻ, സോമൻ (വിമുക്ത ഭടൻ), സത്യനാഥൻ (ദുബൈ). Cheruvathur MV Sarasan (54)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.